തിരൂർ നഗരസഭയിൽ ഡിവൈഎഫ്ഐ സേവനത്തിന് പണം തട്ടിയെന്ന ആരോപണവുമായി യൂത്ത് ലീഗ്

തിരൂർ:തിരൂർ നഗരസഭക്കെതിരെയും, യൂത്ത് ലീഗിനെതിരെയും ആരോപണം ഉന്നയിക്കുന്ന ഡി.വൈ.എഫ്. ഐ ആണ് സേവനത്തിന് പണം തട്ടിയതെന്ന് മുസ്ലിം യൂത്ത് ലീഗ് തിരൂർ മുനിസിപ്പൽ ഭാരവാഹികൾ.

 

തിരൂർ നഗരസഭാ പരിധിയിൽ മാത്രം കോവിഡ് സേവന പ്രവർത്തനങ്ങൾക്കു മാത്രം ഏകദേശം ഒരു കോടിയോളം തുക സ്വന്തം നിലക്ക് ചെലവഴിച്ച് സേവന പ്രവർത്തനം നടത്തിയ മുസ്ലിം ലീഗിനേയും,പോഷകഘടകങ്ങളും സേവനങ്ങൾക്ക് പണം ചോദിച്ചുവെന്ന ആരോപണം പരിഹാസ്യമാണ്.

മുസ്ലിം ലീഗും,യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും നടത്തിയ സേവനങ്ങളോട് കിടപിടിക്കുന്ന ഒരു പ്രവർത്തനം തിരൂരിലെ ഇടതുപക്ഷവും,ഡിവൈഎഫ്.ഐ യും നടത്തിയത് ചൂണ്ടികാണിക്കാൻ ഞങ്ങൾ വെല്ലുവിളിക്കുന്നു.

 

RRTകൾക്കുള്ള പെട്രോൾ അലവൻസ് നൽകാനുള്ള സർക്കാർ ഉത്തരവ് പഞ്ചായത്തുകളെ പോലെ നടപ്പിലാക്കണമെന്നാണ് യൂത്ത് ലീഗ് ആവശ്യപ്പെട്ടത്.

 

എന്നാൽ അതിനെതിരെ രംഗത്ത് വന്ന ഡി.വൈ.എഫ്.ഐ നേതാക്കൾ കഴിഞ്ഞ നഗരസഭ എൽഡിഎഫ് ഭരണകാലത്ത് സേവനങ്ങൾക്ക് വാങ്ങിച്ചെടുത്തത് ആയിരങ്ങളാണെന്ന് യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു.

 

നിലവിലെ കൗൺസിലറും,അന്നാര ഡി.വൈ.എഫ്.ഐ നേതാവുമായ വ്യക്തി കമ്മ്യൂണിറ്റി കിച്ചണിലേക്ക് വെള്ളം നൽകിയതിന് മാത്രം നഗരസഭയിൽ നിന്ന് ഈടാക്കാൻ സമർപ്പിച്ചത് 14,000 രൂപയുടെ ബില്ലാണ്.

 

നഗരസഭ ഹെൽത്ത് വിഭാഗവും,മികച്ച സംവിധാനങ്ങളും ഉണ്ടായിരിക്കെ തട്ടിക്കൂട്ട് കമ്പനി രജിസ്റ്റർ ചെയ്തു മറ്റൊരു ഡിവൈഎഫ്ഐ പ്രവർത്തകൻ തട്ടിയത് 30,000 രൂപയാണ്

 

യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സന്നദ്ധ പ്രവർത്തകരുൾപ്പെടെ ചെയ്യുന്ന സേവനങ്ങളെ അവഹേളിക്കുന്ന ഡി.വൈ.എഫ്.ഐ വിമർശനം മാത്രം ഉന്നയിക്കാതെ നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ മുമ്പോട്ട് വരണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു

വാർത്താ സമ്മേളനത്തിൽ സമ്മേളനത്തിൽ മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് ഹസീം ചെമ്പ്ര,അൻവർ പാറയിൽ,ടി.ഇ ബാബു പങ്കെടുത്തു.