Main Banner

ലക്ഷദ്വീപ് നിവാസികള്‍ക്ക് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

മലപ്പുറം : ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ 62 കേന്ദ്രങ്ങളിലാണ് സമരം നടന്നത്.

ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന പരിപാടിയില്‍ നിന്നും
1 st paragraph

ലക്ഷദ്വീപിലെ ജനാധിപത്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം എന്നും നിലകൊള്ളുമെന്നും ജില്ലാ ഭാരവാഹികള്‍ വ്യക്തമാക്കി. അസോസിയേഷന്‍ അംഗങ്ങള്‍ അവരുടെ കടകള്‍ക്ക് മുന്നില്‍ പ്ലകാര്‍ഡ് പിടിച്ചാണ് ഐക്യദാര്‍ഢ്യത്തില്‍ പങ്കാളികളായത്. സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കും ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അഭിനന്ദിച്ചു.