വ്യക്തി ശുചിത്വം മാത്രം പോര പരിസര ശുചിത്വവും വേണം, മുൻസിപ്പൽ ചെയർ പേഴ്സൺ എ പി നസീമ

തിരൂർ – ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന്ന് ഓയിസ്കാ ഇന്റർനാഷണൽ ജില്ലാ ചാപ്പറും വെട്ടത്തു നാട് ചരിത്ര സാംസ്കാരിക സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഔഷധവൃക്ഷ തൈകൾ നട്ടുവളർത്തുകയും പരിസര ശുചീകരണ പരിപാടിയും വെട്ടത്തു നാടിന്റെയും ഓയിസ്കയുടെയും ജില്ലാ പ്രസിഡന്റുമായ കെ കെ അബ്ദുൽ റസാക്ക് ഹാജിയുടെ നേതൃത്വത്തിൽ എല്ലാ അംഗങ്ങളുടെയും വീടുകളിൽ ചുരുങ്ങിയതു് ഒരു ഔഷദ തൈയ്യെങ്കിലും വെക്കുകയും പരിസര സൂചീകരണം നടത്തുകയും വേണമെന്ന് പറഞ്ഞു കൊണ്ട് തിരൂർ മുൻസിപ്പൽ ചെയർ പേഴ്സൺ എ പി നസീമ ഓൺലൈനിൽ ഉൽഘാടനം നിർവ്വഹിച്ചു

പരിസ്ഥിതി സംഘടനയായ വെട്ടത്തു നാടിന്റെയും ഓയിസ്കയുടെ ജില്ലാ പ്രസിഡന്റ് കെ.കെ റസാക്ക് ഹാജി ഔഷധവൃക്ഷ തൈ ആയ ഉങ്ങ് നടുന്നു

ഓയിസ്ക ജില്ലാ സെക്രട്ടറി അഡ്വ ടി സുബാഷ് , വെട്ടത്തു നാട് സെക്രട്ടറി കെ.സി അബുള്ള , സമിതി അംഗങ്ങളായ ഷമീർ കളത്തിങ്ങൽ, ഉള്ളാട്ടിൽ രവീന്ദ്രൻ , പ്രൊഫസർ ബാബു, .നസീമ ബാനു, , എൻ കദീജ നർഗീസ്, മൂസക്കുട്ടി മാസ്റ്റർ, വിശ്വനാഥൻ,ഫവാസ് എന്നിവർ പങ്കെടുത്തു