പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.

തിരൂർ: ജൂൺ 5 ലോക പരിസ്ഥിതി ദിനമായ ഇന്ന് പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരൂരിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന തോടുകളും, തണ്ണീർതടങ്ങളും നികത്തിയുള്ള അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നിൽപ്പ് സമരം സംഘടിപ്പിച്ചു.

തിരൂർ മുനിസിപ്പാലിറ്റിയിലെ മുപ്പത്തിഎട്ടാം വാർഡിലേക്കുള്ള പ്രധാന റോഡായ നേഷണൽ ബാവ ഹാജി റോഡിൽ അനധികൃതമായി നടത്തിയ കൈയ്യേറ്റത്തിന്റെ ഭാഗമായി റോഡുകളിലും സമീപ പ്രദേശത്തെ വീടുകളിലും വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിവിശേഷമാണ് നിലവിൽ കണ്ടു കൊണ്ടിരിക്കുന്നത്, തോടുകളിലും തണ്ണീർതടങ്ങളിലും നിക്ഷേപിച്ച മണ്ണുകളും, അനധികൃത നിർമ്മാണങ്ങളും, മാലിന്യങ്ങളും, എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു പരിസ്ഥിതി സഘടനയായ തിരൂർ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ നിൽപ് സമരം സംഘടിപ്പിച്ചു സമരത്തിൽ അരുൺ ചെമ്പ്ര, ബിജു അമ്പായത്തിൽ, മുബാറക് കൊടപ്പനക്കൽ, കൗൺസിലർ വി.പി ഹാരിസ്, സി.എ.അബ്ദുൾ കാദർ, ശിഹാബ് തിരൂർ എന്നിവർ നിൽപ്പ് സമരത്തിൽ പങ്കെടുത്തു.