Shobika

കോവിഡ് കാലത്ത് കർമ്മ നിരതരായി കോൺഗ്രസ്സ് സേവാദൾ

മലപ്പുറം. കോവിട് രോഗം സ്ഥിരീകരിച്ച് വീടുകളിൽ കഴിഞ്ഞിരുന്നവരുടെ മുപ്പത്തിനാലോളംവീടും , സ്ഥാപനങ്ങളും അൻപതിൽ പരം വാഹനങ്ങളും ഫോഗിംഗ് മെഷിൻ ഉപയോഗിച്ചും മറ്റു തരത്തിലും അണുവിമുക്തമാക്കി മഞ്ചേരി നിയോജക മണ്ഡലം കോൺഗ്രസ്സ് സേവാദൾ കർമ്മ ഭടൻമാർ ശ്രദ്ധേയ മാവുന്നു. പത്ത് ദിവസം മുമ്പാണ് പ്രവർത്തനം തുടങ്ങിയത് . മഞ്ചേരിയിൽ സേവാദൾ നിയോജക മണ്ഡലം ചീഫ് മുജീബ് മുട്ടിപ്പാലത്തിന്റെ നിയന്ത്രണത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത് ജില്ലാ സേവാദൾ ചീഫ് പി.കെ. സലാം ജില്ലാ തല അണു വിമുക്ത ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് മുഴുവൻസമയവും വേണ്ട നിർദ്ധേശങ്ങൾ നൽകി കൂടെയുണ്ട്.

1 st paragraph

എം .ഇസ്ഹാഖ്, സൈദ് മുഹ് യുദ്ധീൻ, ചന്ദ്രൻ പുല്ലഞ്ചേരി, ലത്തീഫ് വേട്ടേക്കോട്, എം സി . ഹനീഫ.ഷാഫി നോട്ടത്ത് . .ഹബീബ് റഹ്മാൻ കുയ്യ റമാടി .ടി കെ അനസ്,എന്നിവർ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പി.സുരേന്ദ്രൻ അരീക്കോട് , നാസർ തിരൂർ, വി.പി. ഭാസ്ക്കരൻ , മൊയ്തീൻ മൂന്നിയൂർ, നസീർ ബാബു കുറുക്കോൾ , പ്രമോദ് എ ആർ നഗർ, കിഷോർ നന്നമ്പ്ര, ഷാജഹാൻ തിരൂർ, അക്ബറലി കൊണ്ടോട്ടി. പി. പ്രേമൻ ,എ. പി. ആഷിർ മരക്കാർ. എന്നിവർ നേത്രത്വം നൽകി