പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി.

ഈ വര്‍ഷം മാത്രം 44 തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ഡീസലിന് 13 രൂപയോളവും പെട്രോളിന് പത്ത് രൂപയോളവുമാണ് ആറ് മാസം കൊണ്ട്

കൊച്ചി:രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി. ലിറ്ററിന് 28 പൈസ വീതമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ ലിറ്ററിന് 97.29 രൂപയും ഡീസലിന് 92.62 രൂപയുമായി വില. കൊച്ചിയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 95.41, 90.85 എന്നിങ്ങനെയാണ്.

ഈ വര്‍ഷം മാത്രം 44 തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ഡീസലിന് 13 രൂപയോളവും പെട്രോളിന് പത്ത് രൂപയോളവുമാണ് ആറ് മാസം കൊണ്ട് മാത്രം വര്‍ധിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതല്‍ 18 തവണ വില കൂട്ടി. അതേസമയം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ തുടര്‍ച്ചയായി 23 ദിവസം വിലക്കയറ്റം ഉണ്ടായിരുന്നില്ല.

മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, ജമ്മു കാശമീര്‍ തുടങ്ങിയ ജില്ലകളിലെ 135 ജില്ലകളില്‍ പെട്രോള്‍ വില നൂറ് കടന്ന് മുന്നേറുകയാണ്.

2010ല്‍ പെട്രോള്‍ വില നിയന്ത്രണാധികാരവും 2014ല്‍ ഡീസല്‍ വില നിയന്ത്രണാധികാരവും എണ്ണക്കമ്പനികള്‍ക്ക് വിട്ട് നല്‍കിയതോടെയാണ് രാജ്യത്ത് എണ്ണക്കൊള്ളക്ക് കമ്പനികള്‍ക്ക് വഴിയൊരുങ്ങിയത്.