Fincat

മാരക ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി : എക്സൈസിൻ്റെ ലഹരി വേട്ടയിൽ യൂവാവ് പിടിയിൽ കണ്ണമംഗലത്ത് നിന്ന് മാരക മയക്കുമരുന്നുകളായ എംഡിഎംഎ (MDMA), എൽ എസ് ഡി (LSD) കഞ്ചാവ് തുടങ്ങിയവയുമായി കണ്ണമംഗലം ചെങ്ങാനി സ്വദേശി കൂളിപ്പറമ്പിൽ അബ്ദുലത്തീഫ് എന്നയാളെ പരപ്പനങ്ങാടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയും പാർടിയും അറസ്റ്റ് ചെയ്തു.

1 st paragraph

ഇയാളിൽ നിന്ന് 8.100 കിലോഗ്രാം ‘കഞ്ചാവ്, 4.95 ഗ്രാം MDMA, 0.05 ഗ്രാം LSD സ്റ്റാമ്പ് തുടങ്ങിയവയും പിടിച്ചെടുത്തു. മലപ്പുറം ഇൻറലിജൻസ് ബ്യൂറോയും മലപ്പുറം ഡെപ്യൂട്ടി കമ്മീഷണർ സ്ക്വാഡും പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. മലപ്പുറം ഇൻറലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിൻമേൽ ഇയാൾ ഏതാനും ദിവസങ്ങളായി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. മിനി ഊട്ടി കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയുടെ മുഖ്യ പ്രധാനികളിലൊരാളാണ് പിടിയിലായ അബ്ദു ലത്തീ ഫെന്ന് ഇൻസ്പെകടർ സാബു ആർ ചന്ദ്ര അറിയിച്ചു.

2nd paragraph

മയക്ക് മരുന്ന് കടത്തിയ KL 65 F 8994 നമ്പർ മാരുതി ആൾട്ടോ 800 കാറും എക്സൈസ് പിടിച്ചെടുത്തു. ഇയാളുടെ കൂട്ടാളികൾ ഉടൻ പിടിയിലാകുമെന്നും പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് വിപണിയിൽ 30 ലക്ഷം വില വരുമെന്നും ഇൻസ്പെക്ടർ അറിയിച്ചു. റെയ്ഡിൽ ഇൻറലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ടി ഷിജുമോൻ, പ്രിവൻ്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ ടി, പ്രദീപ് കുമാർ കെ, ഷിബു ശങ്കർ സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ കെ, നിതിൻ ചോമാരി, ദിദിൻ എം, ജയകൃഷ്ണൻ എ, അരുൺ പി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പി, ലിഷ പി.എം ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.