Fincat

കോവിഡും, ലോക്ക്ഡൗണും: ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍ 

മലപ്പുറം ; കോവിഡിന്റെ പേരില്‍ ലോക്ക് ഡൗണ്‍ തുടര്‍ച്ചയായി നീട്ടുന്നത് ഹോട്ടല്‍ മേഖലയെ പാടെ തളര്‍ത്തുന്നതായി കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ നിയന്ത്രണം വന്നതോടെ ഹോട്ടല്‍ , ടീ ഷാപ്പുകല്‍, കഞ്ഞിക്കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഭീമമായ വാടകയും വൈദ്യുതി ചാര്‍ജ്ജും ജീവനക്കാരുടെ ശമ്പളവുമെല്ലാം ഈ മേഖലയെ പാടെ തളര്‍ത്തുന്നു.

1 st paragraph

ജീവനക്കാരുടെ എണ്ണം കുറച്ചാല്‍ തന്നെ വൈദ്യുതി ബില്ലും, വാടകയും നിര്‍ബന്ധവും നല്‍കേണ്ടതുമുണ്ട്. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഹോട്ടല്‍ മേഖലയെ രക്ഷപ്പെടുത്താനും വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കാനും പലര്‍ക്കും മൂലധന കമ്മിയും അനുഭവപ്പെടുന്നു.

2nd paragraph

കേരള ബാങ്കിലൂടെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ഈ മേഖലക്ക് അനുവദിക്കാനും നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സി എച്ച് സമദ്, സെക്രട്ടറി കെ ടി രഘു എന്നിവര്‍ ആവശ്യപ്പെട്ടു.