Fincat

പരപ്പനങ്ങാടിയിൽ എക്സൈസ് സംഘംത്തിന്റെ വൻ ലഹരി വേട്ട 

പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര-യുടെ നേതൃത്വത്തിലുള്ള റേഞ്ച് പാർട്ടിയും എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂന്നു യുവാക്കൾ 43.5 കിലോഗ്രാം കഞ്ചാവുമായി പരപ്പനങ്ങാടിയിൽ പിടിയിലായി.

1 st paragraph

കടലുണ്ടി മണ്ണൂർ സ്വദേശികളായ വിനോദ് കുമാർ (46) മുഹമ്മദ് ഷഫീർ (27) ബേബിഷാൻ (38) എന്നിവരെ ചേലേമ്പ്ര പുല്ലിപറമ്പ് പാറക്കടവ് പാലത്തിനടുത്ത് വെച്ച് 9.82 കിലോഗ്രാം കഞ്ചാവുമായി പിടികൂടി, തുടർന്ന് വിനോദ് കുമാറിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 33.5 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.

2nd paragraph

പരിശോധനയിൽ മലപ്പുറം എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീഖ്, ഉത്തര മേഖല കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ നിലമ്പൂർ റേഞ്ച് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ഷിജുമോൻ ടി, ഗ്രേഡ് പി.ഒ ഷിബു ശങ്കർ, പരപ്പനങ്ങാടി എക്സൈസ് പ്രിവിൻ്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ ടി, പ്രദീപ് കുമാർ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ

ശിഹാബുദ്ദീൻ, നിതിൻ ചോമാരി, സാഗിഷ് സി, ദിദിൻ എം, അരുൺ എ, ജയകൃഷ്ണൻ, വനിത ഉദ്യോഗസ്ഥരായ സിന്ധു പി, ലിഷ പി.എം, ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.