ഇളവിൽ മാറ്റമില്ല, 16 വരെ ലോക്ക്; 12,13 സമ്പൂർണ ലോക്ക് ഡൗൺ, പരീക്ഷകൾ ജൂൺ 16നു ശേഷം

സർക്കാർ ഓഫീസുകൾ 17 മുതൽ

തിരുവനന്തപുരം: ഇളവുകളിൽ കാര്യമായ മാറ്റമില്ലാതെ സംസ്ഥാനത്ത് ലോക്ക് ഡൗൺ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. 12,13 തീയതികളിൽ സമ്പൂർണ ലോക്ക് ഡൗൺ.

എല്ലാ പരീക്ഷകളും ജൂൺ 16നു ശേഷം നടത്തിയാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗം തീരുമാനിച്ചു. റവന്യൂ ഓഫീസുകളിൽ നിന്നു വാങ്ങേണ്ട നീറ്റ് പരീക്ഷയ്ക്കാവശ്യമായ സർട്ടിഫിക്കറ്റുകൾ ഇ -ഡിസ്ട്രിക്ട് പോർട്ടൽ വഴി ഓൺലൈനായി ലഭ്യമാക്കും. അടുത്ത അദ്ധ്യയനവർഷം മുതൽ സർട്ടിഫിക്കറ്റുകൾ പരീക്ഷകൾക്കുശേഷം നൽകിയാൽ മതിയാവും.

 

സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മിനുകൾ തുടങ്ങിയവ ജൂൺ 17 മുതൽ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കും. ജൂൺ 10 മുതൽ നടപ്പാക്കാനിരുന്നതാണിത്.

 

 

ദിവസവും തുറക്കാം

 

  • അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ
  • വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ (പാക്കേജിംഗ് ഉൾപ്പെടെ)

 

  • നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ

 

ബാങ്കുകൾ

 

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം

 

ജൂൺ 11ന് മാത്രം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

 

സ്‌റ്റേഷനറി, ജുവലറി, പാദരക്ഷകളുടെ ഷോറൂം,പുസ്തകക്കടകൾ, തുണിക്കടകൾ, ഒപ്ടിക്കൽസ്, സ്ത്രീകൾക്ക് ശുചീകരണത്തിനുള്ള സാധനങ്ങൾ വിൽക്കുന്ന കടകൾ

 

  • വാഹനഷോറൂമുകൾ: മെയിന്റനൻസ് വർക്കുകൾക്കു മാത്രമായി 11ന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ

 

ജൂൺ 12,13

 

രാവിലെ 7 മുതൽ വൈകിട്ട് 7വരെ

 

  • പലചരക്ക്, മീൻ, മാംസം, പച്ചക്കറി കടകൾ,

 

  • റസ്റ്റോറന്റുകൾ,ബേക്കറികൾ, കള്ള് ഷാപ്പ്(പാഴ്സൽ, ഹോം ഡെലിവറി)

 

  • ടെലികോം,ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ

 

യാത്രാനുമതി

 

ദീർഘദൂരബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ. ഇവിടങ്ങളിലേക്ക് യാത്രക്കാരെ യാത്രാരേഖകളുമായി അനുവദിക്കും. കാബുകൾക്കും ടാക്സികൾക്കും യാത്രാടിക്കറ്റുള്ളവരുമായി പോകാം. ഐ.ടി കമ്പനികളിലെ ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിനേഷന് പോകുന്നവർ

 

  • വിവാഹങ്ങൾ, വീട്ടുതാമസചടങ്ങുകൾ എന്നിവ കൊവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്ത് നടത്താം

 

  • അത്യാവശ്യസേവന വിഭാഗത്തിലും കൊവിഡ് ഡ്യൂട്ടിയിലും ഉൾപ്പെടുന്ന കേന്ദ്ര,സംസ്ഥാന സ്ഥാപനങ്ങൾ

 

  • ദിവസം മുഴുവനും നിറുത്താതെ പ്രവർത്തിക്കുന്ന കമ്പനികളും അത്തരം യന്ത്രസാമഗ്രികൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളും