Fincat

സംസ്ഥാനത്ത് നാളെ റേഷൻ വിതരണം ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിപ്പ്. വിതരണ സോഫ്റ്റ്‌വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതിനാലാണ് നാളെ (09.06.2021) റേഷൻ വിതരണം ഒഴിവാക്കിയത്. പകരം 2021 ജൂൺ മാസത്തെ റേഷൻ വിതരണം 10.06.2021 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

1 st paragraph

നേരത്തെ റേഷൻ കടയുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലായിരുന്നു പുതിയ നടപടി. രാവിലെ 9 മണി മുതൽ ഒരു മണി വരേയും ഉച്ചക്ക് ശേഷം 2 മണി മുതൽ 5 മണി വരേയുമാണ് റേഷൻ കടകൾപവർത്തിക്കുക.

2nd paragraph

നേരെത്തെ 8.3 മുതൽ 2.30 വരേ ഒറ്റ സമയങ്ങളിലായി പ്രവർത്തിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും കാർഡുടമകളുടെയും ജനപ്രതിനിധികളുടേയും അഭ്യർത്ഥന മാനിച്ചാണ് ഇത്തരം ഒരു മാറ്റങ്ങൾ വരുത്തിയത്. എന്നാൽ കണ്ടേയ്‌മെന്റ് സോണുകളും മറ്റും പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അവിടെത്തെ ജില്ലാ കളക്ടർ പ്രഖ്യപിക്കുന്ന സമയങ്ങൾ റേഷൻ വ്യാപാരികൾക്കും ബാധകമായിരിക്കുമെന്ന് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംയുക്ത സമിതി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു.