Fincat

വിദേശത്ത്‌ പോകേണ്ടവര്‍ക്ക്‌ സ്‌പോട്ട്‌ രജിസ്‌ട്രേഷൻ

തിരുവനന്തപുരം: വിദേശത്തേക്ക്‌ പോകേണ്ടവര്‍ക്ക്‌ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സ്‌പോട്ട്‌ രജിസ്‌ട്രേഷന്‍ ലഭ്യമാണെന്ന്‌ മന്ത്രി വീണാ ജോര്‍ജ്‌ജ്‌ നിയമസഭയെ അറിയിച്ചു.

പാസ്‌പോര്‍ട്ടും വിസയും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഹാജരാക്കണം. രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക്‌ വാക്‌സിന്‍ ലഭ്യമാക്കണമെന്ന്‌ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇത്‌ കര്‍ശനമായി നടപ്പാക്കണം.

2nd paragraph

വിദേശത്ത്‌ പോകേണ്ടവര്‍ക്ക്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. അതേസമയം മറ്റുവിഭാഗങ്ങള്‍ക്ക്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്‌.