ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് യു എ ഇ ജൂലൈ 6 വരെ വിലക്കേർപ്പെടുത്തി
ടിക്കറ്റ് എടുത്തവർ മറ്റൊരു തിയതിയിലേക്ക് മാറ്റണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്
ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രാവിമാനങ്ങള്‍ക്കും യുഎഇ ജുലൈ ആറ് വരെ വിലക്കേര്‍പ്പെടുത്തി. യുഎഇ പൗരന്മാര്‍ക്കു മാത്രമെ യാത്രാ അനുമതി ഉള്ളൂവെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിപ്പുള്ളതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജൂലൈ ആറ് വരെ ടിക്കറ്റെടുത്തവര്‍ അതിനു ശേഷമുള്ള മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വിറ്ററിലൂടെ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് നേരത്തെ എമിറേറ്റ്‌സ് അറിയിച്ചിരുന്നു. പുതിയ വിലക്ക് സംബന്ധിച്ച് എമിറേറ്റ്‌സ് പ്രതികരിച്ചിട്ടില്ല.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ 24നാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ആദ്യമായി വിലക്കേര്‍പ്പെടുത്തിയത്. ഇത് പിന്നീട് മേയ് നാലിന് വീണ്ടും നീട്ടി. വിലക്കുണ്ടെങ്കിലും യുഎഇ പൗരന്മാര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും യുഎഇ ഗോള്‍ഡന്‍ വീസയുള്ളവര്‍ക്കും ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാനുമതി നല്‍കുന്നുണ്ട്.