ഇന്ധന വില:കേന്ദ്ര സംസ്ഥാന സർക്കാറുകൾ കണ്ണ് തുറക്കണം: സേവാദൾ.

മലപ്പുറം : രാജ്യത്ത് പ്രതിദിനം അതികരിച്ച് കൊണ്ടിരിക്കുന്ന ഇന്ധനവില വർദ്ധനവ് ജനജീവിതം ദുസ്സഹമാക്കുന്ന രീതിയിലുള്ള വില കയറ്റം ഉണ്ടാക്കുന്നതിനും മറ്റും കാരണമാകുന്നുണ്ടെന്നും അത് കൊണ്ട് തെന്നെ എത്രയും പെട്ടൊണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും കോൺഗ്രസ്സ് സേവാ ദൾ മലപ്പുറം ജില്ലാ കമ്മറ്റി യോഗം ബന്ധപ്പെട്ടവരൊട് ആവശ്യപ്പെട്ടു. ജനജീവിതത്തെ തകിടം മറിക്കുന്ന രീതിയിലുള്ള വില വർദ്ധനവുണ്ടായിട്ടും കൊള്ള നികുതി വാങ്ങുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകൾ നികുതി കുറക്കാതെ ജനങ്ങളെ വെല്ലുവിളിച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണെണും യോഗം അഭിപ്രായപ്പെട്ടു.

എത്രയും പ്പെട്ടൊണ് നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേക്കുന്ന തീരുമാനമെടുക്കാൻ സർക്കാറുകൾ തെയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ യോഗം ജില്ലാ ചീഫ് പി.കെ. സലാം നിയന്ത്രിച്ചു. സംസ്ഥാന അഡ്വൈസറി കൗൺസിൽ മെബർ ബി. അലവി ഉദ്ഘാടനം ചെയ്തു മഹിളാ സേവാദൾ ജില്ലാ ചീഫ് ഷഹർ ബാനു അങ്ങാടിപ്പുറം, പി.സുരേന്ദ്രൻ എടവണ്ണപ്പാറ, മീഡിയാ കോ : ഓഡിനേറ്റർ മൊയ്തീൻ മൂന്നിയൂർ, ജലീൽ കുണ്ടോട്ടി. വി.പി. ഭാസ്ക്കരൻ. ശോഭനാ ഗോപി. ഉമ്മർ കാവനൂർ. ഷാജഹാൻ തിരുർ : പ്രമോദ് എ ആർ നഗർ . നസീർ ബാബു കുറുക്കോൾ , പി. പ്രേമചന്ദ്രൻ , അലി ഖാൻ പടിക്കൽ ,കിഷോർ നന്നമ്പ്ര, മുജീബ് മുട്ടിപ്പാലം . മുനവ്വറുദ്ധീൻ , റഷീദ് അരീക്കോട്, രാജേഷ് എടവണ്ണപ്പാറ, എന്നിവർ പങ്കെടുത്തു