സന്നദ്ധ സംഘടനകൾക്ക് കെ എസ് ടി യു സഹായം
തിരൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനകൾക്ക് സഹായ ഹസ്തവുമായി കെ എസ് ടി യു തിരൂർ ഉപജില്ലാ കമ്മിറ്റി രംഗത്തെത്തി. ഉപജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മൃതദേഹപരിപാലനം, ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുള്ള വൈറ്റ് ഗാഡിന് പി പി ഇ കിറ്റ്, മാസ്‌ക്, ഗ്ലൗസ്, സാനിട്ടൈസർ തുടങ്ങിയ സാമഗ്രികൾ വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം അഹമ്മദ് വിതരണോദ്‌ഘാടനം നിർവഹിച്ചു. തിരൂർ നിയോജക മണ്ഡലം വൈറ്റ് ഗാഡ് ക്യാപ്റ്റൻ സിറാജ് പറമ്പിൽ ഏറ്റുവാങ്ങി. ഉപജില്ലാ പ്രസിഡന്റ് ടി പി സുബൈർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ എ പി നസീമ,
കെ എസ് ടി യു സംസ്ഥാന സെക്രട്ടറി വി എ ഗഫൂർ, ജില്ലാ ഭാരവാഹികൾ ആയ സി ടി ജമാലുദ്ദീൻ, കെ എം ഹനീഫ, ടി വി ജലീൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി വി റംഷീദ, എ കെ സൈതാലിക്കുട്ടി, എം അബ്ദുൽ റഫീഖ്, പി. മുഹമ്മദ് റഫീഖ്, കെ കെ അബ്ദുസ്സലാം, പി പി മുഹമ്മദ് സുധീർ, എൻ ലൈലാ ബീഗം, കെ കെ റിയാസ്, പ്രസംഗിച്ചു.