Fincat

തിരുവകളത്തിൽ മുഹമ്മദ്‌ കുട്ടി ഹാജി നിര്യാതനായി

തിരുവകളത്തിൽ മുഹമ്മദ്‌ കുട്ടി ഹാജി പട്ടർനടക്കാവ് എന്നവർ മരണപ്പെട്ടു തിരൂർ സിറ്റി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. 10/06/2021 ന് കാലത്ത് 11 മണിക്ക് വലിയപറപ്പൂർ ജുമാ മസ്ജിദ് കബറിസ്ഥാനിലാണ് മറവ് ചെയ്യുന്നത്.

1 st paragraph

പരേതൻ വലിയപറപ്പൂർ മഹല്ല് കമ്മറ്റി മുഈനുൽ മില്ല ഉപദേശക സമിതി അംഗമായിരുന്നു. പുത്തനത്താണിയിലെ ഹിന്തുസ്ഥാൻ ഫൂട്ട് വെയർ (ഹോൾസെയിൽ) സ്ഥാപന ഉടമയാണ്. ദീർഘകാലം അബുദാബിയിലെ പ്രശസ്തമായ കാസിയ അസോസിയേറ്റ്സ്, ഗാസി അവാദ് ആർക്കിടെക്ക്സ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരനായിരുന്നു.

മംഗലം കാരാട്ടുകടവത്ത് തൊട്ടിയിൽ കുഞ്ഞാത്തു ഹജ്ജുമ്മയാണ് ഭാര്യ. മക്കൾ: മുഹ്സിൻ അഹമ്മദ് (അബുദാബി), ആയിഷാബി, സീനത്ത്. മരുമക്കൾ: ഇബ്രാഹിം പുത്തുതോട്ടിൽ (തിരൂർ ), മൂസക്കുട്ടി മാനക്കാനകത്ത് വെട്ടം (തിരൂർ നസീസ് ഗ്രൂപ്പ്‌ ഉടമ), കദീജ തേവർപറമ്പിൽ (പുത്തനത്താണി).

 

2nd paragraph