Fincat

പെട്രോൾ വിലവർദ്ധനവ് നാഷണൽ യൂത്ത് ലീഗ് മോഡിക്ക് വാക്സിൻ എടുത്തു പ്രതിഷേധിച്ചു

കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാൻ പെട്രോൾ ഡീസൽ വില നിരന്തരം വർധിപ്പിക്കുന്ന നരേന്ദ്രമോദിക്ക് കോർപ്പറേറ്റ് വൈറസ് ബാധിച്ചിരിക്കുകയാണെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ: ഷമീർ പയ്യനങ്ങാടി പറഞ്ഞു.

1 st paragraph

അതുകൊണ്ടാണ് ജനവിരുദ്ധമായ രാജ്യദ്രോഹ ഭരണം നരേന്ദ്രമോഡി ഗവൺമെൻറ് നടത്തുന്നത്. പെട്രോൾ ഡീസൽ വില വർധനവിനെതിരെ കോർപ്പറേറ്റ് വൈറസ് ബാധിച്ച് നരേന്ദ്രമോദിക്ക് വാക്സിൻ എടുത്തു കൊണ്ട് നാഷണൽ യൂത്ത്ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടി തിരൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2nd paragraph

തിരൂർ ബസ്റ്റാൻഡ് പെട്രോൾ പമ്പിനുമുമ്പിൽ നടത്തിയ പ്രതിഷേധത്തിന് കെ. പി.മുത്തു, ബിനീഷ് പരുത്തികുന്നൻ, ഷറഫുട്ടി, ഗഫൂർ, ഹസ്സൻകുട്ടി, ബാവ, റഫീഖ് വെട്ടം, കെ..എം.സനാഹ് തുടങ്ങിയവർ നേതൃത്വം നൽകി.