Fincat

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള അവഗണനക്കും വികസനത്തോട്‌ സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാടിനുമെതിരെ മുസ്ലിം ലീഗ്‌ പ്രതിഷേധ സമരം

കോവിഡ്‌ മഹാമാരിയുടെ കാലം പ്രാദേശിക വികസന പ്രശ്നങ്ങൾക്ക്‌ പ്രാമുഖ്യം നൽകേണ്ട തിനു പകരം എം എൽ എ മാരുടെ അസ്തി വികസന ഫണ്ട്‌ ഭീമമായ തോതിൽ വെട്ടി കുറച്ച കേരള സർക്കാറിന്റെ നടപടി ഇലനക്കുന്നവ ന്റെ ചിരി നക്കുന്നതിനു തുല്യമായി പോയെന്ന് മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടരി അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.

1 st paragraph

എല്ലാകാര്യത്തിലും പ്രധാനമന്ത്രി ന രേന്ദ്ര മോദിയെറോൾ മോഡലാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ എം എൽ എ ഫണ്ട്‌ വെട്ടികുറച്ചതിലും മലപ്പുറത്തോടുള്ള അവഗണനയിലും മോദിയെ മാതൃകയാക്കുകയാണു.

2nd paragraph

ബജറ്റിൽ ജില്ലയെ അവഗണിച്ചതിനെതിരെ തിരൂർ മിനി സിവിൽ സ്റ്റേഷനു മുന്നിൽ മുസ്ലിം ലീഗ്‌ സമരം ഉൽഘാടനം ചെയ്യുകയായിരുന്നു.നിയോജക മണ്ഡലം പ്രസിഡണ്ട്‌ സൈതലവി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.വെട്ടം ആലികോയ സ്വാഗതവും പി സി ഇസ്‌ ഹാഖ്‌ നന്ദിയും പറഞ്ഞു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള അവഗണനക്കും ജില്ലയിലെ വികസനത്തോട്‌ സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാടിനു മെതിരെ മുസ്ലിം ലീഗ്‌ പ്രതിഷേധ സമരം തിരൂർ മിനി സിവിൽ സ്റ്റേഷനു മുന്നിൽ മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടരി അബ്ദുറഹിമാൻ രണ്ടത്താണി ഉൽഘാടനം ചെയ്യുന്നു.