Fincat

മുസ്ലിം യൂത്ത് ലീഗ് അവകാശ ധർണ്ണ സംഘടിപ്പിച്ചു.

തിരൂർ: ന്യൂനപക്ഷ സ്കോളർഷിപ്പ് നിലനിർത്തുക, സാമുദായിക സ്പർദ്ധ വളർത്തി വോട്ട് രാഷ്ട്രീയം കളിക്കുന്ന സംസ്ഥാന സർക്കാർ നയം തിരുത്തുക, ന്യൂനപക്ഷ മുസ്ലിം വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട മുൻഗണന 100% ഉറപ്പ് വരുത്തുക, ന്യൂനപക്ഷ ആനുകൂല്യം സംബന്ധിച്ച ധവളപത്രം പുറത്തിറക്കുക എന്നീ ആവ്ശ്യങ്ങൾ ഉന്നയിച്ച് തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആലത്തിയൂർ മൈനോറിറ്റി കോച്ചിംഗ് സെൻ്ററിനു മുന്നിൽ അവകാശ ധർണ്ണ സംഘടിപ്പിച്ചു. 

1 st paragraph

ധർണ്ണ ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിണ്ടൻ്റ് ഉത്ഘാടനം ചെയ്തു.തവനൂർ നിയോജക മണ്ഡലം സെക്രട്ടറി എം.പി ജംഷീർ കൈനിക്കര, കെ.എം.സി.സി ജില്ലാ നേതാവ് പി.കെ അലി മോൽ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിണ്ടൻറ് മുസ്തഫ ഹാജി, സി.പി ഷാനിബ്, നാസിഖ് ബീരാഞ്ചിറ , ഷൗക്കത്ത് കുന്നത്ത്, തൗഫീഖ് കെ കെ, ഹസ്സൻ ബാബു,ലത്തീഫ് സംസാരിച്ചു.