ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു.

കല്പകഞ്ചേരി: ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയും കടുങ്ങാത്തുകുണ്ട് ചാലിപ്പാടം സ്വദേശി കൊളക്കാട്ടിൽ ശിഹാബുദ്ദീന്റെ മകളുമായ ഫാത്തിമ ഹുസ്ന (12) മരണപ്പെട്ടു.

 

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മാതാവ്: ഇർഫാനത്ത്. മുഹമ്മദ്‌ ഉവൈസ്

ഫാത്തിമ ഹുനൈസ എന്നിവർ സഹോദരങ്ങളാണ്.