Fincat

ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

ആതവനാട്: ദേശീയപാത 66ലെ പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ പുത്തനത്താണി എസ്.ബി.ഐ യുടെ മുന്നിലാണ് അപകടമുണ്ടായത്. കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ-55-പി-4237 നമ്പർ മേഴ്സിഡസ് ബെൻസ് കാറും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ-76-7097 നമ്പർ ടാറ്റ 909 ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

1 st paragraph

അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ ട്രക്ക് ഡ്രൈവർ ക്യാബിനിൽ നിന്ന് തെറിച്ച്പോയി എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാലിന് സാരമായ പരിക്കേറ്റ ഇയാളെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

2nd paragraph