മൂന്നുമാസം പ്രായമായ അഞ്ചു കഞ്ചാവ് ചെടികൾ കണ്ടെടുത്തു.

പരപ്പനങ്ങാടി : വേങ്ങര ഇരിങ്ങല്ലൂർ റോഡിലെ തട്ടാൻപടിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സിനു സമീപം മൂന്നുമാസം പ്രായമായ അഞ്ചു കഞ്ചാവ് ചെടികൾ കണ്ടെടുത്തു. പരപ്പനങ്ങാടി എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്മേൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ടി. പ്രജോഷ് കുമാറും സംഘവുമാണ് കഞ്ചാവുചെടികൾ കണ്ടെത്തി പിടിച്ചെടുത്തത് .

സമീപ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളാവാം സംഭവത്തിന് പിന്നിലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു . പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ശിഹാബുദ്ദീൻ, എം.എം.ദിദിൻ , അരുൺ പാറോൽ, വനിത സിവിൽ എക്‌സൈസ് ഓഫീസർ എം. ശ്രീജ, എക്‌സൈസ് ഡ്രൈവർ കെ.സി. അബ്ദുറഹ്മാൻ തുടങ്ങിയവരും പങ്കെടുത്തു.