സ്വർണവില കുറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 36,600 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4575 രൂപയുമായി.
ജൂൺ മൂന്നിന് 36980 രൂപയിലെത്തിയിരുന്നു സ്വർണത്തിന്റെ വില. തുടർന്ന് വില താഴുകയായിരുന്നു.
മേയ് ആദ്യം 35,040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്. വിലയിൽ ഏറ്റക്കുറച്ചിലുണ്ടായിരുന്നെങ്കിലും വില വർധനയാണ് മേയ് മാസം രേഖെപ്പടുത്തിയത്. 1000ത്തോളം രൂപ വർധിക്കുകയായിരുന്നു.
ചില ദിവസങ്ങളിൽ വില താഴുന്നുണ്ടായിരുന്നെങ്കിലും വില ഉയരുന്ന പ്രവണതയായിരുന്നു പൊതുവെ. ആഗോള വിപണിയിലെ വില നിരവാരമാണ് ആഭ്യന്തര വിപണിയിലെ വില ചാഞ്ചാട്ടത്തിന് പിന്നിൽ.