Fincat

കൊലപാതകശ്രമക്കേസിലെ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

തിരൂർ: കൊലപാതകശ്രമക്കേസിൽ ഉൾപ്പെട്ട് വിദേശത്ത് ഒളിവിൽകഴിയുകയായിരുന്ന പ്രതി നാട്ടിലെത്താൻ വിമാനത്തിലിറങ്ങിയപ്പോൾ പോലീസ് പിടികൂടി. പടിഞ്ഞാറെക്കര മുന്നങ്ങാടി സ്വദേശി ചെറുവളപ്പിൽ മുസ്തഫ (34)യെയാണ് സി.ഐ. ടി.പി. ഫർഷാദ്, എസ്.ഐ. ജിതിൻവാസ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട്‌ വിമാനത്താളത്തിൽനിന്ന് അറസ്റ്റു ചെയ്തത്.

ഉണ്യാൽ പുതിയ കടപ്പുറത്തെ ആലിഹാജീന്റെ പുരക്കൽ അർഷാദ് ബാബുവിനെ വ്യക്തിവിരോധത്തിന്റെ പേരിൽ കൂട്ടായിയിൽവെച്ച് ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചശേഷം മുസ്തഫ വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

2nd paragraph

മുസ്തഫയെ മറ്റൊരുകേസിൽ തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. ഈ കേസിലും പോലീസ് അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ തിരൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡുചെയ്തു.