Fincat

ബി ജെ പി യുടെ കുഴൽപ്പണ ഹവാലാക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം

തിരൂർ: നിയമസഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടന്ന കോടികളുടെ കള്ളപ്പണ ഹവാലക്ക് നേതൃത്വം നൽകിയ BJP നേതാവ് കെ.സുരേന്ദ്രനേയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരൂർ നഗരസഭയിലെ വിവിധ ടൗണുകളിൽ SDPI തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ പ്ലക്കാർഡുകൾ ഏന്തിയുള്ള നിൽപ്പുസമരം സംഘടിപ്പിച്ചു.

1 st paragraph

കള്ളപ്പണ ഹവാലയുമായുള്ള ബന്ധം വ്യക്തമായിട്ടും പ്രതികളായ BJP നേതാക്കളെ അറസ്റ്റ് ചെയ്യാൻ പിണറായി പോലീസ് പിന്നോട്ട് പോകുന്നതിൽ ദുരൂഹതകാണുന്നുണ്ടന്നുംഅന്വേഷണം ഊർജിതപ്പെടുത്താനും അന്വേഷണത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും BJP പ്രതിക്കൂട്ടിൽ നിൽക്കുന്ന ഹവാലാ അന്വേഷണം അട്ടിമറിക്കാനും, ജനശ്രദ്ധ തിരിച്ചു വിടാനും കേരളത്തിൽ വർഗ്ഗീയ കലാപം നടത്തണമെന്ന വിധത്തിലുള്ള BJP നേതാവിന്റേതായി പുറത്തുവന്ന ഓഡിയോ സന്ദേശം പുറത്തു വരികയും ഫാസിസത്തിന്റെ നീക്കങ്ങൾക്കെതിരെ സർക്കാരും, മറ്റുള്ളവരും ഒറ്റക്കെട്ടായി നിലകൊള്ളണം എന്നും പ്രതിഷേധം മുന്നറിയിപ്പു നൽകി.

2nd paragraph

വിവിധ സ്ഥലങ്ങളിൽ നടന്ന സമരങ്ങൾക്ക് മുൻസിപ്പൽ പ്രസിഡന്റ്‌ ഇബ്രാഹിം പുത്തുതോട്ടിൽ, സെക്രെട്ടറി സബ്ക ശാഫി, ഹംസ അന്നാര, നജീബ് തിരൂർ, അഷ്‌റഫ്‌, സലാം അന്നാര, റഫീഖ് സി.പി,അബ്ദുറഹിമാൻ പയ്യനങ്ങാടി, എന്നിവർ നേതൃത്വം നൽകി.