ഐഷ സുൽത്താനക്ക് ഐഖ്യദാർഡ്യം. അവർക്കെതിരെ കെട്ടിച്ചമച്ച കേസ് പിൻവലിക്കുക പുകസ തിരുർ മേഖല കമ്മിറ്റി

തിരുർ: ഒരു ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ നടിയും സംവിധായികയുമായ ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്സെടുത്ത കേന്ദ്രസർക്കാർ നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം തിരുർ മേഖല കമ്മിറ്റി പ്രതിഷേധിച്ചു . “തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത് എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്”

ഐഷ സുൽത്താനയുടെ ഈ വാക്കുകൾക്ക് ഐക്യദാർഢ്യം പ്രഖ്യപിക്കുകയും കേസ് പിൻവല്ക്കണമെന്നും ബിന്ദുലാൽ മാഷ് അവതരിപ്പിച്ച പ്രമേയത്തിലൂടെ കലാസംഘം കമ്മിറ്റി ആവശ്യപ്പെട്ടു .

ബംഗാളി സാഹിത്യകാരനും സിനിമ സംവിധായകനുമായ ബുദ്ധ ദാസ് ഗുപ്ത യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി .!പ്രസിഡന്റ് ശശി vp അധ്യക്ഷത വഹിച്ചു . ജില്ല ട്രെഷറർ സജീ സോമനാഥ് , വൃന്ദ, ശശിധരൻ വെട്ടം , ഷിബു പച്ചാട്ടിരി , ശശി ഒതയോത്ത് , രഞ്ചു പടിയം എന്നിവർ സംസാരിച്ചു . സെക്രട്ടറി ആസാദ് സ്വാഗതവും അഭിലാഷ് രാഘവൻ നന്ദിയും പറഞ്ഞു .