Main Banner

വാഹന ഗതാഗതത്തിന്ന് തടസ്സം നിന്നിരുന്ന പുൽകാടുകൾ വെട്ടി നീക്കി

കൂട്ടായി: മംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് – യൂത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ കൂട്ടായി റഗുലേറ്റർ കം ബ്രിഡ്ജ് റോഡിന്റെ ഇരുവശത്തും വാഹന ഗതാഗതത്തിന്ന് തടസ്സം നിന്നിരുന്ന പുൽകാടുകൾ വെട്ടി തെളിയിച്ചു. മംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ സി എം.റംല ടീച്ചർ ഉൽഘാടനം നിർവഹിച്ചു.

1 st paragraph

ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി. റഹീം അദ്ധ്യക്ഷൻ വഹിച്ചു. ഷിഹാബ്, സലീം. കെ ബാലൻ, പി.വി. സലീം.പി. സുനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. റഫീഖ് പുളിക്കൽ, എ.ബിജു, അസ്ലം, പി.പി. ഫൈസൽ ചേന്നര, ആഷിക്, ഷാക്കിബ്, ജാബിർ, ജംഷീർ, കുഞ്ഞുട്ടി . ഫാസിൽ തുടങ്ങിയവർ നേതൃത്വം നൽകി.