Fincat

മലപ്പുറം ജില്ല വിഭജനം അനിവാര്യം: എസ്.ഡി.പി.ഐ മന്ത്രിക്ക് നിവേദനം നൽകി

പഞ്ചാബിൽ അടുത്തിടെ ഒരു പുതിയ ജില്ല ഇത്തരത്തിൽ രൂപീകരിച്ചത് വികസനം ലക്ഷൃം വെച്ചാണ്.

മലപ്പുറം ജില്ല വിഭജനം അനിവാര്യമാണെന്നും, ജില്ലയുടെ വികസനം പൂർണ്ണതയിലെത്താൻ മാർഗ്ഗം മറ്റൊന്നില്ലന്നും കാണിച്ച് എസ്.ഡി.പി.ഐ ജില്ല കമ്മറ്റി മന്ത്രി വി.അബ്ദുറഹിമാന് നിവേദനം നൽകി.

1 st paragraph

പതിനാല് ജില്ലകളിൽ ഏറ്റവും വികസന കാര്യത്തിൽ പിറകിൽ നിൽക്കുന്ന മലപ്പുറം ജില്ല 48 ലക്ഷത്തിലധികം ജനങ്ങൾ അടിസ്ഥാന വികസന കാര്യത്തിൽ പോലും ദുരിതം പേറുകയാണ് .

ആരോഗ്യരംഗത്തെ പോരായ്മകളിൽ ഇന്ന് ചർച്ചകൾ മലപ്പുറം ജില്ലയെ പറ്റിയാണ് .600 പേർക്ക് ആശുപത്രികളിൽ ഒരു ബെഡ് എന്ന കണക്കെ ആലപ്പുഴയിൽ അടക്കം ഉണ്ടാവുമ്പോൾ ജില്ലയിൽ 1990 പേർക്ക് ഒരു ബെഡ് എന്ന കണക്കയാണ്.

2nd paragraph

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും പരിതാപകരമാണ്.

വർഷങ്ങൾക്ക് മുന്നെ ഇത്തരം കണക്കുകൾ നിരത്തി ഏറെ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചത് എസ്.ഡി.പി.ഐ ആയിരുന്നു.

ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് മാറി മാറി വന്ന മുഖാമന്ത്രിമാർക്കടക്കം പരാതികൾ നൽകിയിട്ടും പരിഹാരമായിട്ടില്ല.

പഞ്ചാബിൽ അടുത്തിടെ ഒരു പുതിയ ജില്ല ഇത്തരത്തിൽ രൂപീകരിച്ചത് വികസനം ലക്ഷൃം വെച്ചാണ്.

മാസങ്ങളോളം നീണ്ട് നിൽക്കുന്ന സമരപരിപാടികളുമായി എസ്.ഡി. പി. ഐ മലപ്പുറം ജില്ല കമ്മറ്റി മുന്നോട്ട് പോവാൻ തീരുമാനിച്ചതിൻ്റെ ഭാഗമായാണ് ജില്ലയിലെ ജനപ്രതിനിധികളെ വിഷയത്തിൽ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് സമീപിക്കുന്നത്.

ഇതിൻ്റെ ഭാഗമായാണ് ജില്ലയിലെ ജനപ്രതിനിധി കൂടിയായ വി.അബ്ദുറഹിമാന് നിവേദനം നൽകിയത്.

എസ്.ഡി.പി ഐ ജില്ല പ്രസി: സി.പി.എ.ലത്തീഫ് ,വൈസ് പ്രസി: വി.ടി.ഇഖ്റാമുൽ ഹഖ്, ജനറൽ സിക്ര: എ.കെ.അബ്ദുൽ മജീദ് മാസ്റ്റർ എന്നിവരാണ് മന്ത്രിക്ക് നിവേധനം നൽകിയത്.