Fincat

റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വർക്ക് പെർമിറ്റ് നൽകില്ലെന്ന് ബഹ്റൈൻ എൽഎംആർഎ

ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

മനാമ: ബഹ്റൈനിലെ ദേശീയ കോവിഡ് പ്രതിരോധ സമിതിയുടെ നിർദേശപ്രകാരം റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താത്കാലികമായി പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്ന് എൽഎംആർഎ അധികൃതർ അറിയിച്ചു.

ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ നിന്ന് വരാൻ ഉദ്ദേശിക്കുന്നവർക്ക് വിസിറ്റിങ്ങ് വിസയും ഈ കാലയളവിൽ അനുവദിക്കുന്നതല്ല. ഇവിടെ നിന്ന് പൗരന്മാർക്കും, വാലിഡ് റെസിഡൻസ് പെർമിറ്റുള്ളവർക്കും മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുക. മറിച്ചൊരു തീരുമാനം വരുന്നത് വരെ ഇതേ നില തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

2nd paragraph

യാത്രാനുമതി ലഭിക്കുന്നവർ പത്ത് ദിവസത്തെ ക്വാറൈന്റൻ പാലിക്കണമെന്നും, വാക്സിനേഷൻ എടുത്തവരാണെങ്കിൽ പോലും കോവിഡ് പരിശോധനനടപടികൾക്ക് വിധേയരാവുകയും വേണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.