കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്ക് ജൂണ്‍ 25 വരെ ‘സ്റ്റാറ്റസ്’ ശരിയാക്കാന്‍ അവസരം
കുവൈത്ത് സിറ്റി :അനധികൃത താമസക്കാർക്ക് റെസിഡൻസി സ്റ്റാറ്റസ് ഭേദഗതി ചെയ്യുന്നതിനായി 2021 ജൂൺ 25 വരെ കാലാവധി നീട്ടി നൽകാൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അൽ അലി ഉത്തരവായിട്ടതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു . നിയമ ലംഘകർക്ക് സ്റ്റാറ്റസ് ഭേദഗതി ചെയ്യുന്നതിനായി ജൂൺ 25 വരെ സമയമുണ്ടെന്ന് തീരുമാനത്തിൽ പറയുന്നു.
ആനുകൂല്യം ഉപയോഗപ്പെട്ടുത്താത്തവരെ നിയമപരമായി നിർദ്ദേശിക്കുന്ന പിഴകൾക്ക് വിധേയരാക്കുകയും രാജ്യത്ത് നിന്ന് നാട് കടത്തുകയും തിരികെ വരുന്നതിനെ തൊട്ട് ആജീവനാന്തരം വിലക്കുകയും ചെയ്യും.