കെ എസ് ടി യു അംഗത്വ ക്യാമ്പയിൻ തുടങ്ങി

തിരൂർ: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ തിരൂർ ഉപജില്ലാ മെമ്പർഷിപ് ക്യാമ്പയിൻ കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ടി പി സുബൈർ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വെട്ടം ആലിക്കോയ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പർ എ പി സബാഹ്, കെ എസ് ടി യു സംസ്ഥാന സെക്രട്ടറി വി എ ഗഫൂർ, ജില്ലാ ഭാരവാഹികളായ സി ടി ജമാലുദ്ദീൻ, ടി സി സുബൈർ, ഉപജില്ലാ സെക്രട്ടറി റഫീഖ് പാലത്തിങ്ങൽ, മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ, പി പി മുഹമ്മദ് സുധീർ, കെ സയ്യിദ് ഇസ്മായിൽ, അമീൻ മയ്യേരി, കെ കെ അബ്ദുസ്സലാം പ്രസംഗിച്ചു.