Fincat

ഇന്ധനവില ഇന്നും കൂട്ടി; 42 ദിവസത്തിനിടെ വർദ്ധിപ്പിച്ചത് 24 തവണ

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 29 പൈസയും, ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 96 രൂപ 51 പൈസയും, ഡീസലിന് 91 രൂപ 97 പൈസയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരത്ത് പെട്രോളിന് 98 രൂപ 39 പൈസയും, ഡീസലിന് 93 രൂപ 74 പൈസയുമായി. 42 ദിവസത്തിനിടെ 24ാം തവണയാണ് വില കൂട്ടുന്നത്.