Fincat

പ്രതിഷേധങ്ങൾക്കിടെ പ്രഫുൽ പട്ടേൽ ഇന്ന് കവരത്തിയിലെത്തും; ദ്വീപുകളിൽ കരിദിനം ആചരിക്കുന്നു

വീടുകളിൽ കറുത്ത കൊടി ഉയർത്തിയും, കറുത്ത മാസ്‌ക് അണിഞ്ഞുമാണ് പ്രതിഷേധം

കവരത്തി: ഭരണപരിഷ്‌കാരങ്ങളിൽ പ്രതിഷേധം തുടരുന്നതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. ഉച്ചയോടെ കവരത്തിയിലെത്തുന്ന അദ്ദേഹം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ദ്വീപിൽ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും.

1 st paragraph

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള പ്രഫുൽ പട്ടേലിന്റെ മൂന്നാമത്തെ സന്ദർശനമാണിത്. അദ്ദേഹം ഈ മാസം 20 വരെ ലക്ഷദ്വീപിൽ തുടരും. അതേസമയം പട്ടേലിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ദ്വീപുകളിൽ ഇന്ന് കരിദിനം ആചരിക്കുകയാണ്.

2nd paragraph

വീടുകളിൽ കറുത്ത കൊടി ഉയർത്തിയും, കറുത്ത മാസ്‌ക് അണിഞ്ഞുമാണ് പ്രതിഷേധം. അഡ്‌മിനിസ്‌ട്രേറ്ററെ നേരിൽ കണാൻ സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ അനുമതി തേടിയിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.