Fincat

പന്തൽ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. 

തിരൂർ : കവിത ലൈറ്റ്സ് & സൗണ്ട്സ് പാർട്ണർ സുലൈമാന്റെ മകനും സ്ഥാപനത്തിലെ ജീവനക്കാരനുമായ മുത്തൂർ അടൂക്കാട്ട് മുഹമ്മദ് ഇഖ്ലാസ് (24)  വിവാഹ പന്തൽ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു.

പൊലീസ് ലൈനിലെ സ്ഥാപനത്തിനടുത്തുള്ള  വിവാഹ ആഘോഷത്തിന് പന്തൽ ജോലിയേറ്റെടുത്ത വീട്ടിൽ പന്തൽ ഇലക്ട്രിക്ക്   ജോലികൾക്കിടെയാണ് ഷോക്കേറ്റ് വീണത്. ഉടൻ തന്നെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. കബറടക്കം നാളെ തിരൂർ കോരങ്ങത്ത് ജുമുഅ മസ്ജിദിൽ

.സുലൈമാൻ – നുസൈബ ദമ്പതികളുടെ മകനാണ്

2nd paragraph