Fincat

ഇരുചക്രവാഹനം ലോറിയുടെ അടിയിൽപ്പെട്ട് യുവദമ്പതികൾക്ക് ദാരുണാന്ത്യം

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്പിൽ അബ്ദുൽ കരീമിന്‍റെ മകൻ മുഹമ്മദ് ഷാൻ എന്ന ഷാനു (33), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. കോട്ടപ്പുറം വി.പി.തുരുത്തിൽ വച്ച് ഇന്ന് വൈകീട്ട് 5.45 മണിയോടെയായിരുന്നു ദാരുണ സംഭവം.

1 st paragraph

സമ്പർക്ക വിലക്കിൽ കഴിയുകയായിരുന്ന ഷാനു കോവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവ് ആയതിനെ തുടർന്ന് ഭാര്യയുമൊത്ത് എർണാകുളം ലിസി ആശുപത്രിയിൽ പോയി തിരികെ വരുന്നതിനിടയിലാണ് അപകടമുണ്ടായത്. കോവിഡ് പിടിപ്പെട്ട ഹസീന രണ്ടാഴ്ച മുൻപാണ് സുഖം പ്രാപിച്ചത്. രണ്ട് പേരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ. സൗദിയിലായിരുന്ന ഷാനു അഞ്ച് ദിവസം മുൻപാണ് അവധിയിൽ നാട്ടിലെത്തിയത്.