Fincat

കരിപ്പൂരിലെ മൂന്നു യാത്രക്കാരിൽ നിന്നായി 76 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

കരിപ്പൂർ: കാലിക്കറ്റ് എയർപോർട്ടിലെ എയർ ഇന്റലിജെൻസ് യൂണിറ്റ് വിഭാഗമാണ് മൂന്നു യാത്രക്കാരിൽ നിന്നായി സ്വർണം പിടികൂടിയത്. ദുബായിൽ നിന്ന് എത്തിയ കോട്ടക്കൽ സ്വദേശിയായ യാത്രക്കാരനിൽനിന്നും ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ച നിലയിൽ 951 ഗ്രാം സ്വർണ്ണം കണ്ടെടുത്തു. ഇതിന് 44 ലക്ഷം രൂപ വിലമതിക്കും.

 

ജിദ്ദയിൽ നിന്നും എത്തിയ എടപ്പാൾ സ്വദേശിയിൽ നിന്നും എമർജൻസി വിളക്കിൽ ഒളിപ്പിച്ച് 302 രണ്ട് ഗ്രാം സ്വർണം കണ്ടെടുത്തു. ഇതിന് 15 ലക്ഷം രൂപ വിലവരും.

2nd paragraph

ജിദ്ദയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശിയിൽ നിന്നും കളിപ്പാട്ടങ്ങൾ കടയിൽ നിന്നും 350 ഗ്രാം സ്വർണം പിടിച്ചെടുത്തു 17 ലക്ഷം രൂപ വിലവരും

മൂന്നു പേരിൽ നിന്നായി 76 ലക്ഷം രൂപയുടെ സ്വർണമാണ് ആണ് പിടികൂടിയത്.

വാഗേഷ് കുമാർ സിംഗ് ജോയിൻറ് കമ്മീഷണർ,മനോജ് കെ പി, ഉമാദേവി എം, സൗരവ് കുമാർ എന്നീ സൂപ്രണ്ടുമാരും അഭിലാഷ് ടി എസ്, അരവിന്ദ് ഗുലിയ രോഹിത് ഖത്രി, തുടങ്ങിയ ഇൻസ്പെക്ടർമാരും മാത്യൂ കെ.സി എന്ന ഹെഡ് ഹവൽദാറും പരിശോദനയിൽ പങ്കെടുത്തു.