Fincat

അഫ്ഗാൻ ജയിലിൽ കഴിയുന്നവരുടെ കാര്യത്തിൽ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി

ഐഎസിൽ ചേർന്ന് അറസ്റ്റിലായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നവരുടെ കാര്യത്തിൽ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്തൊക്കെയെന്നു മനസിലാക്കേണ്ടതുണ്ട്.

ജയിലിൽ കഴിയുന്നവർ ഇവിടേക്കു വരാൻ തയാറുണ്ടോ, അവരുടെ കുടുംബങ്ങളുടെ നിലപാട് എന്ത് എന്നെല്ലാം അറിയണം. ഇതെല്ലാം പരിഗണിച്ച് കേന്ദ്ര സർക്കാർ ആണു തീരുമാനമെടുക്കേണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു.

2nd paragraph

നേരത്തെ ജയിൽ കഴിയുന്ന മകളെയും ചെറുമകനെയും നാട്ടിലെത്തി വിചാരണ ചെയ്യണമെന്നും നിമിഷാ ഫാത്തിമ ഇന്ത്യൻ പൗരയാണെന്നും അമ്മ ബിന്ദു പറഞ്ഞിരുന്നു. കേന്ദ്രം തന്റെ ആവശ്യം നിരസിച്ചതിനാൽ സഹായത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.