Fincat

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലയിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

കേരള തീരത്ത് കാറ്റിന്‍റെ വേഗം 40 കി.മി. വരെയാകാന്‍ സാദ്ധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രത പുലർത്തണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

2nd paragraph

കനത്ത മഴയിൽ കഴിഞ്ഞ ദിവസം ഒരു വീട് പൂർണമായും, 25 വീടുകൾ ഭാഗികമായും തകർന്നിരുന്നു. പലയിടത്തും റോഡുകൾ ഇടിഞ്ഞു. ചില സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. 22 ദുരിതാശ്വാസ ക്യാമ്പുകളിലായി 603 പേരുണ്ട്.