Fincat

മുസ്‌ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ്: നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമ്മിക്കണം കാംപസ് ഫ്രണ്ട്.

പുത്തനത്താണി : മുസ്ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമിക്കണമെന്ന് അവശ്യപ്പെട്ട് കൊണ്ട് കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ കീഴിൽ പുത്തനത്താണിയിൽ വെച്ച് വിദ്യാർത്ഥി പ്രതിഷേധം സംഘടിപ്പിച്ചു. പരിപാടി കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂർ ഉദ്ഘാടനം ചെയ്തു.

1 st paragraph

സച്ചാർ, പാലോളി കമ്മറ്റികളുടെ നിർദേശങ്ങൾ അവഗണിച്ച് കൊണ്ടുള്ള കോടതി വിധി പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ മുസ്ലിം വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി അടിയന്തരമായി ഇടപെട്ട് സർക്കാർ നിയമനിർമാണം നടത്തണമെന്നും ജില്ലാ പ്രസിഡന്റ് സുഹൈബ് അവശ്യപ്പെട്ടു. പരിപാടിയിൽ അർഷദ് പട്ടർനടക്കാവ്, മുസ്തഫ ഷാനൂരി, യാസിർ വളാഞ്ചേരി, സിറാജ് പുത്തനത്താണി എന്നിവർ സംബന്ധിച്ചു.

2nd paragraph