കഥപറയല്‍ മത്സരം
എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍ 19 വായനാദിനത്തോടനുബന്ധിച്ച് വിമുക്തി മിഷന്‍ കുട്ടികള്‍ക്കായി ‘നമുക്കൊരു കഥ പറയാം’ എന്ന പേരില്‍ കഥപറയല്‍ മത്സരം സംഘടിപ്പിക്കുന്നു. പരപ്പനങ്ങാടി നവജീവന്‍ വായനശാല, പച്ചാട്ടിരി ഗ്രാമബന്ധു വായനശാല, നശാമുക്ത് ഭാരത് അഭിയാന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം. കുട്ടികള്‍ അവര്‍ക്കിഷ്ടപ്പെട്ട ഒരു ചെറുകഥയോ അല്ലെങ്കില്‍ ഒരു കഥയുടെ ഭാഗമോ അഞ്ച് മിനിറ്റില്‍ അധികരിക്കാത്ത രീതിയില്‍ അവതരിപ്പിച്ചുള്ള വീഡിയോ തയ്യാറാക്കി 9496364696 എന്ന നമ്പറിലേക്ക് വാട്ട്‌സ് ആപ്പ് ചെയ്യണം.
ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് സമ്മാനം നല്‍കും. വീഡിയോ തയ്യാറാക്കി അയക്കുമ്പോള്‍ കുട്ടിയുടെ പേര്, ക്ലാസ്, സ്‌കൂളിന്റെ പേര്, സ്ഥലം, വിലാസം എന്നീ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 19.