Fincat

തിരൂർ നഗരസഭയിലെ വാക്സിനേഷൻ പ്രശ്നം ഉടൻ പരിഹരിക്കണം. മുസ്ലിം ലീഗ്

തിരൂർ: ജില്ലാ ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രം ടൗൺ ഹാളിലേക്ക് മാറ്റുന്നതിന് നഗരസഭ സൗകര്യം ചെയ്‌തു കൊടുക്കുകയും അതനുസരിച്ചു ഓരോ വാർഡിൽ നിന്നും 10 പേര് വീതം ഷെഡ്യൂൾ ചെയ്യാതെ വാക്സിൻ നൽകുകയും ചെയ്തിരുന്നതുമാണ്. ഇതുപ്രകാരം സുഗമമായി വാക്സിനേഷൻ നടത്തിയിരുന്നത് ജില്ലാ ആശുപത്രി നിർത്തൽ ചെയ്തത് വളരെ പ്രയാസത്തിൽ ആക്കിയിരുക്കുകയാണ്.

ഒന്നാം ഡോസ് അടിച്ചു രണ്ടാം ഡോസ് ഡ്യൂ ആയ നൂറു കണക്കിന് നഗരവാസികൾ നെട്ടോട്ടമോടുകയാണ്. ഇതിനു അടിയന്തിര പരിഹാരം ഉണ്ടാകണം.

1 st paragraph

മതിയായ ഡോസ് ജില്ലാ ആശുപത്രിയിൽ ഇല്ല എന്നാണ് അറിയുന്നത്.അത് എത്തിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര നടപടികൾ എടുക്കണമെന്നും മുനിസിപ്പൽമുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

2nd paragraph

ഇബ്രാഹിം ഹാജി കീഴേടത്തിൽ, എ.കെ.സൈതാലികുട്ടി, പി.കെ.കെ.തങ്ങൾ തുടങ്ങിയർ യോഗത്തിൽ പങ്കെടുത്തു.