വാക്സിന് ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങി
കൂട്ടായി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്റെ കൂട്ടായി വാട്സപ്പ് കൂട്ടായ്മ ഒരുക്കിയ കോവിഡ് വാക്സിന് രജിസ്ട്രേഷൻ ഹെല്‍പ്പ് ഡെസ്ക്ക് ശ്രദ്ധേയമാകുന്നു.തീരദേശത്തെ നിരവധിയാളുകള്‍ക്ക് സഹായകരമായ ഹെല്‍പ്പ് ഡസ്ക്കിന്റെ കീഴില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് കൂടാതെ പോസ്റ്റീവ് ആയ രോഗികള്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ മരുന്നുകള്‍ക്ക് പ്രയാസപ്പെടുന്നവര്‍ക്ക് സൗജന്യ മരുന്നു വിതരണം തുടങ്ങി നിരവധി ശ്രദ്ധേയമായ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.
വാക്സിന് ഹെല്‍പ്പ് ഡസ്ക്കിന്റെ ഉദ്ഘാടന കര്‍മ്മം പ്രസിഡണ്ട് ബഷീര്‍ ടി ബി ആര് നിര്‍വ്വഹിച്ചു.സെക്രട്ടറി അലാവുദ്ധീന്‍ മാസ്റ്റര്‍,ഫൈറോസ് മുഹാജിര്‍,എം.വി ഹുസൈന്,എസ്.പി അന്‍വര്‍ സാദത്ത്,സി.പി സലീം,അന്‍വര്‍ ഷരീഫ്,ഫര്‍ഷാദ്, മുജീബ്. പി.കെ, റഷീദ് ടി എന്നിവര്‍ നേതൃത്വം നല്കി.