പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

പതിനാറ് ദിവസത്തിനിടെ വര്‍ദ്ധിപ്പിച്ചത് ഒന്‍പത് തവണ

കൊച്ചി: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും, ഡീസലിന് 14 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98 രൂപ 70 പൈസയും, ഡീസലിന് 93 രൂപ 93 പൈസയാണ് ഇന്നത്തെ വില.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 96 രൂപ 76 പൈസയും, ഡീസലിന് 93 രൂപ 11 പൈസയുമായി. കോഴിക്കോട് പെട്രോളിന് 97 രൂപ 13 പൈസയും, ഡീസലിന് 92 രൂപ 47 പൈസയുമാണ് ബുധനാഴ്ചത്തെ വില.പതിനാറ് ദിവസത്തിനിടെ ഒന്‍പതാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.