കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള കർഷക തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
കെ എസ് കെ ടി യു തിരൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ആദായ നികുതി ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ
കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി ഇ ജയൻ ഉദ്ഘാടനം ചെയ്തു. വി ഗോവിന്ദൻ കുട്ടി അധ്യക്ഷനായി. ടി ദിനേശ് കുമാർ സ്വാഗതവും എൻ കെ തങ്കം നന്ദിയും പറഞ്ഞു. ധർണ്ണയ്ക്ക് സണ്ണി ടി ഐപ്പച്ചൻ, കെ രാമകൃഷ്ണൻ, പി എം നന്ദകുമാർ എന്നിവർ നേതൃത്വം നൽകി