Fincat

എസ് ഡി പി ഐ പ്രക്ഷോഭം സംഘടിപ്പിച്ചു,

താനൂർ : മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപെട്ട്, എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മറ്റി ആചരിക്കുന്ന സമരമാസത്തിന്റെ ഭാഗമായി, താനൂർ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിച്ചു,

പതിനൊന്നു വർഷം മുമ്പേ ജില്ലാ പിറവി ദിനത്തിൽ പാർട്ടി തുടക്കം കുറിച്ച പ്രക്ഷോഭം പുതിയ ജില്ല യാഥാർത്യമാകുന്നത് വരെ വർദ്ദിത വീര്യത്തോടെ തുടരുമെന്ന് സമരക്കാർ പറഞ്ഞു, ജൂൺ പതിനാറ് മുതൽ ജൂലൈ പതിനാറ് വരെയാണ് പാർട്ടി സമരമാസമായി ആചരിക്കുന്നത്, താനൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് മുമ്പിലും താനൂർ നഗരസഭ ഒഴൂർ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്,

മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള മുനിസിപ്പൽ പ്രസിഡന്റ് ഇ പി അബ്ദുസലാം,എൻ പി അഷ്‌റഫ്‌, എം മൊയ്തീൻകുട്ടി, കുഞ്ഞുട്ടി കാരാട്,കെ പി കുഞ്ഞുമോൻ,ഒഴൂർ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ നവാസ് ഒഴൂർ, ഹബീബ് ഒഴൂർ,കെ കുഞ്ഞിമുഹമ്മദ്‌, ഷാജി വിശാറത്ത്, എന്നിവർ നേതൃത്വം നൽകി.

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുക എസ് ഡി പി ഐ സമര മാസത്തിന്റെ ഭാഗമായി താനൂർ നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ പ്രക്ഷോഭം.