അസാമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജീവനൊടുക്കി.
കൊയിലാണ്ടി: ലോക്ക് ഡൗണിനിടെ മടക്കയാത്ര മുടങ്ങിയതോടെ അസാമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ്സുകളിലൊന്നിന്റെ ഡ്രൈവർ ജീവനൊടുക്കി. മേപ്പയ്യൂർ മഠത്തിൽ കുളങ്ങരമീത്തൽ അഭിജിത്ത് (26) ആണ് ബസ്സിൽ തൂങ്ങി മരിച്ചത്. പരേതനായ ബാലകൃഷ്ണന്റെയും ഗീതയുടെയും മകനാണ്. സഹോദരി: പരേതയായ മേഘ.
അന്യ സംസ്ഥാന തൊഴിലാളികളുമായി പോയതായിരുന്നു അഭിജിത്ത്. അഭിജിത്തിന്റേതുൾപ്പെടെ നിരവധി ബസ്സുകൾ ഒന്നര മാസത്തോളമായി അസാമിലെ നഗോണിൽ കുടുങ്ങിയിരിക്കുകയാണ്. ഡ്രൈവർമാരും സഹായികളും നാട്ടിലുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും വഴി തുറന്നുകിട്ടിയില്ല. കുറച്ചു ദിവസമായി അഭിജിത്ത് കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്ന് പറയുന്നു