Fincat

സിബിഎസ്ഇ 12ാം ക്ലാസ് മൂല്യനിർണ മാനദണ്ഡമായി; 10, 11, 12 ക്ലാസുകളിലെ മാർക്കുകൾ കണക്കിലെടുക്കും

ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും.

ന്യൂഡൽഹി: സിബിഎസ്ഇ 12ാം ക്ലാസ് മൂല്യനിർണയം നടത്താൻ മാനദണ്ഡമായി. പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയിൽ 12ാം ക്ലാസ് ഫലം കണക്കാക്കുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. 10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കും. 30:30:40 എന്ന അനുപാതം പ്രകാരമായിരിക്കും ഇതു നടപ്പാക്കുക. ഹർജിയിൽ വിധി ഇന്നുണ്ടാകും. ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും.

 

 

1 st paragraph

10, 11 ക്ലാസുകളിലെ വിദ്യാർഥികളുടെ വാർഷിക പരീക്ഷയ്ക്ക് 30 ശതമാനം വീതം വെയ്റ്റേജ് നൽകുമെന്നും 12ാം ക്ലാസിലെ പ്രീ – ബോർ‍ഡ് പരീക്ഷയ്ക്ക് 40 ശതമാനം വെയ്റ്റേജ് നൽകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. അഞ്ച് പ്രധാന വിഷയങ്ങളിൽ കൂടുതൽ മാർക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് എടുക്കുക. തിയറി പരീക്ഷകളുടെ മാർക്കുകളാണ് ഇങ്ങനെ നിർണയിക്കുക. പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്കുകൾ സ്കൂളുകൾ സമർപ്പിക്കണം.

 

2nd paragraph

ഈ ഫലനിർണയം നിരീക്ഷിക്കാൻ 1000 സ്കൂളുകൾക്ക് ഒരു സമിതി എന്ന നിലയിൽ രൂപീകരിക്കു‌മെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. ചില സ്കൂളുകൾ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് വലിയതോതിൽ മാർക്ക് നൽകുകയും ചിലർ കുറവു നൽകുകയും ചെയ്യുന്ന പ്രവണതയുണ്ട്. ഇതു ഫലത്തെ ബാധിക്കാതിരിക്കാനാണ് ഈ സമിതിയെ രൂപീകരിക്കുന്നത്. ഇവ നടപ്പാക്കി ജൂലൈ 31ന് മുൻപ് ഫലം പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ കെ വേണുഗോപാൽ അറിയിച്ചു.