പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണം: പി രാമനാഥന്‍

മക്കരപറമ്പ് : ദിനംപ്രതിയുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്ക്കാർ തയ്യാറാകണമെന്നും ജനങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത് എന്നും എന്‍ സി പി സംസ്ഥാന നിര്‍വാഹക സമിതിയംഗം പി രാമനാഥന്‍. സംസ്ഥാന വ്യാപകമായി എന്‍ സി പി നടത്തിയ പെടോള്‍പമ്പ്കള്‍ക്കു മുന്‍പിലെ ധര്‍ണ മക്കരപറമ്പില്‍ ഉദ്ഘാടനം ചെയ്തു

സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ഇ പ്രേമ ദാസന്‍, സംസ്ഥാന കമ്മിറ്റി അംഗം ടി കെ സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.