ലോകത്ത് 17.77 കോടി കൊവിഡ് ബാധിതർ; 38.48 ലക്ഷം മരണം
ഇന്ത്യയിൽ രോഗവ്യാപനം കുറയുകയാണ്. 62,224 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 3.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.84 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 9,000ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു. നാലര ലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. നിലവിൽ ഒരു കോടി പതിനാറ് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. യുഎസിൽ മൂന്ന് കോടി നാൽപത്തിമൂന്ന് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.6.16 ലക്ഷം പേർ മരിച്ചു. രണ്ട് കോടി എൺപത്തിനാല് ലക്ഷം പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ രോഗവ്യാപനം കുറയുകയാണ്. 62,224 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 3.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.8.65 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു.ആകെ രോഗബാധിതരുടെ 2.92 ശതമാനമാണിത്.
രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഒരു കോടി എഴുപത്തിയാറ് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.85,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.4.93 ലക്ഷം പേർ മരിച്ചു.