സ്നേഹസ്പർശം പഠനോപകര കിറ്റുകൾ വിതരണം ചെയ്തു

വളവന്നൂർ: ബാഫഖി യതീംഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ 2021-22 അധ്യയന വർഷത്തിൽ എട്ടാം തരത്തിലേക്ക് ചേർന്ന മുഴുവൻ കുട്ടികൾക്കും സ്നേഹസ്പർഷം 2021 എന്ന പേരിൽ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. സ്കൂളിലെ അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കിറ്റുകൾ തയ്യാറാക്കിയിട്ടുള്ളത്.

ബാഫഖി അധ്യാപക കൂട്ടായ്മയുടെ സ്നേഹ സ്പർഷം പഠനോപകരണ കിറ്റുകളുടെ വിതരണം വളവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് പി.സി. നജ്മത്ത് നിർച്ചഹിക്കുന്നു

കൊവിഡ് മൂലം സാമ്പത്തിക പ്രയാസം അർഹിക്കുന്ന കുട്ടികൾക്ക് ഏറെ സഹായകമാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ബാഫഖി അധ്യാപക കൂട്ടായ്മ പങ്കാളികളായിരുന്നു. വിതരണ ഉൽഘാടനം വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. നജ്മത്ത് പി.ടി.എ വൈസ് പ്രസിഡൻറ് അലവി സെൻസായിക്ക് കൈമാറി.സ്കൂൾ ഹെഡ്മാസ്റ്റർ കെ. മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.ടി.ശാഹിന, എം.ഫൈസൽ, കെ.അബൂബക്കർ, കെ.പി അബ്ദുൽ വാഹിദ്, കെ. നിസാമുദ്ധീൻ, ഐ.പി അബൂബക്കർ സിദ്ധീഖ്, കെ.ശഫീഖ് എന്നിവർ നേതൃത്വം നൽകി